< Back
Kerala
ബലാത്സംഗത്തിനിരയായ ആദിവാസി യുവതിയുടെ ആരോഗ്യാവസ്ഥയിൽ ആശങ്ക; അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബം
Kerala

ബലാത്സംഗത്തിനിരയായ ആദിവാസി യുവതിയുടെ ആരോഗ്യാവസ്ഥയിൽ ആശങ്ക; അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബം

Web Desk
|
12 May 2023 6:28 AM IST

കേസിൽ ഇതുവരെയുള്ള പൊലീസ് നടപടികൾ സംശയാസ്പദമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു

വയനാട്: തിരുനെല്ലിയിൽ ബലാത്സംഗത്തിനിരയായ ആദിവാസി യുവതിയുടെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ച് കുടുംബം. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രതിയോടൊപ്പം കൂടുതൽ പേർ ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കണമെന്നും യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. കേസിൽ ഇതുവരെയുള്ള പൊലീസ് നടപടികൾ സംശയാസ്പദമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു.

ഈ മാസം അഞ്ചിന് പുലർച്ചെയാണ് തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവതി പീഡനത്തിനിരയായത്. സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര മുറിവേറ്റ് സഹോദരിയുടെ വീട്ടിൽ കഴിയുന്ന യുവതി, നിലവിൽ ശാരീരിക അവശതകൾക്കൊപ്പം കടുത്ത മാനസിക സമർദത്തിലുമാണ്. സംഭവത്തിൽ പ്രതി അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിയോടൊപ്പം കൂടുതൽ പേരുണ്ടായിരുന്നോ എന്ന സംശയത്തിലാണ് കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും

പ്രതി മറ്റു ചില യുവതികളെയും നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നതായും സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു എന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നുണ്ട്.

Similar Posts