< Back
Kerala
ration card kerala
Kerala

സംസ്ഥാനത്ത് 50,000 പേർക്ക് ഇന്ന് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്യും

Web Desk
|
12 Feb 2025 7:06 AM IST

75000ൽ പരം അപേക്ഷകളാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് ലഭിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് അൻപതിനായിരം പേർക്ക് ഇന്ന് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. വിമൻസ് കോളജിൽ വച്ചാണ് റേഷൻ കാർഡ് വിതരണം. മുൻഗണനേതര റേഷൻ കാർഡുകൾ തരം മാറ്റുന്നതിന് കഴിഞ്ഞ നവംബർ 15 മുതൽ ഡിസംബർ 15 വരെ അവസരം നൽകിയിരുന്നു.

75000ൽ പരം അപേക്ഷകളാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് ലഭിച്ചത്. 63,000ത്തിലധികം അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് ഇപ്പോൾ മുൻഗണന കാർഡുകൾ നൽകുന്നത്. ബാക്കിയുള്ളവർക്ക് ഒഴിവ് വരുന്ന മുറക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.


Related Tags :
Similar Posts