< Back
Kerala
ആഗസ്റ്റ് 17ന് പട്ടിണി സമരം പ്രഖ്യാപിച്ച്  റേഷൻ വ്യാപാരികൾ
Kerala

ആഗസ്റ്റ് 17ന് പട്ടിണി സമരം പ്രഖ്യാപിച്ച് റേഷൻ വ്യാപാരികൾ

Web Desk
|
13 Aug 2021 7:35 AM IST

ഭക്ഷ്യകിറ്റ് വിതരണത്തിന്‍റെ പത്ത് മാസത്തെ കുടിശിക തുക നൽകാത്തത്തിൽ പ്രതിഷേധിച്ചാണ് ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് പട്ടിണി സമരം നടത്തുമെന്ന് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ. ഭക്ഷ്യകിറ്റ് വിതരണത്തിന്‍റെ പത്ത് മാസത്തെ കുടിശിക തുക നൽകാത്തത്തിൽ പ്രതിഷേധിച്ചാണ് ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഒരു ഭക്ഷ്യകിറ്റിൽ നിന്നും റേഷൻ വ്യാപാരിക്ക് ലഭിച്ചിരുന്ന കമ്മിഷൻ ഏഴ് രൂപയായിരുന്നു. എന്നാൽ പിന്നീടത് അഞ്ചു രൂപയായി കുറച്ചു. ഏകപക്ഷീയമായി കമ്മിഷൻ തുക കുറച്ചിട്ടും കഴിഞ്ഞ 10 മാസത്തെ കുടിശിക തുക നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് റേഷൻ സംഘടനങ്ങളുടെ ആക്ഷേപം. കോവിഡ് മുന്നണി പോരാളികളുടെ പട്ടികയിൽ ഉള്ള റേഷൻ വ്യാപാരികളുടെ ഇൻഷുറൻസ് പരിരക്ഷ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനും നടപടിയില്ല.

കോവിഡ് ബാധിച്ചുമരിച്ച 55 റേഷൻ വ്യാപാരികളുടെ കുടുംബത്തിന് ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല. റേഷൻ വ്യാപാരികളോട് സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപടിൽ പ്രതിഷേധിച്ചാണ് ഈ മാസം 17 ന് വഞ്ചനാദിനാചാരണം നടത്തുന്നത്. അതേസമയം പ്രതിഷേധ ദിനത്തിൽ റേഷൻ വിതരണം മുടങ്ങില്ലെന്നും റേഷൻ വ്യാപാരികൾ അറിയിച്ചു.

Similar Posts