< Back
Kerala
ration shop
Kerala

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ തുറന്നുപ്രവര്‍ത്തിക്കും

Web Desk
|
28 Jan 2025 6:37 AM IST

വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലേക്ക് എത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് പൂർണതോതിൽ തുറന്നു പ്രവർത്തിക്കും. വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലേക്ക് എത്തിക്കും.

കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക വ്യാപാരികൾക്ക് ഇന്നോ നാളെയോ കൈമാറും. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചതോടെ റേഷൻ വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. ശമ്പള പരിഷ്കരണത്തിന്‍റെ കാര്യത്തിൽ മാർച്ച് മാസത്തോടെ അന്തിമ തീരുമാനമെടുക്കാം എന്നാണ് മന്ത്രി വ്യാപാരികൾക്ക് നൽകിയ ഉറപ്പ്.

അതേസമയം രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം പിൻവലിച്ചതിൽ വ്യാപാരികൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. 14,014 റേഷൻ കടകളാണ് കേരളത്തിൽ ഉള്ളത്. ജനുവരി മാസത്തെ 60 ശതമാനത്തോളം റേഷൻ വിതരണം പൂർത്തിയായിട്ടുണ്ട്. ആർക്കെങ്കിലും ഈ മാസത്തെ റേഷൻ ലഭിക്കാതെ വന്നാൽ അടുത്തമാസം നൽകാനുള്ള ക്രമീകരണവും പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്.



Related Tags :
Similar Posts