< Back
Kerala

Kerala
മന്ത്രിമാരുമായുള്ള ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് റേഷൻ വ്യാപാരികൾ
|24 Jan 2025 3:43 PM IST
വേതന പാക്കേജുകൾ അടക്കമുള്ള കാര്യങ്ങൾ ചർച്ചക്കെടുക്കാനാകില്ലെന്നും സമരം നിർത്തണമെന്നുമായിരുന്നു മന്ത്രിമാരുടെ ആവശ്യം
തിരുവനന്തപുരം: മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷൻ വ്യാപാരികൾ. ധനമന്ത്രി കെ.എൻ ബാലഗോപാൽ, ഭക്ഷമന്ത്രി ജി.ആർ അനിൽ എന്നിവരാണ് വ്യാപാരികളുമായി ചർച്ച നടത്തിയത്. വേതന പാക്കേജ് ഇപ്പോൾ ചർച്ചക്കെടുക്കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. സമരത്തിൽ നിന്ന് പിന്മാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു.
എന്നാൽ, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 27 മുതൽ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചർച്ചയിൽ പങ്കെടുത്തില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.