< Back
Kerala
രവീന്ദ്രൻ പട്ടയം: ആരെയും ഒഴിപ്പിക്കില്ലെന്ന് കോടിയേരി
Kerala

രവീന്ദ്രൻ പട്ടയം: ആരെയും ഒഴിപ്പിക്കില്ലെന്ന് കോടിയേരി

Web Desk
|
20 Jan 2022 1:18 PM IST

പട്ടയം റദ്ദാക്കപ്പെട്ടവർ വീണ്ടും അപേക്ഷ നൽകണം

പട്ടയം റദ്ദാക്കിയതിന്റെ പേരിൽ ഇടുക്കിയിൽ ആരെയും ഒഴിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടയം റദ്ദാക്കപ്പെട്ടവർ വീണ്ടും അപേക്ഷ നൽകണം. പരിശോധനകൾ നടത്തി വീണ്ടം പട്ടയം നൽകും. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കും.

രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടി 2019 ൽ സർക്കാർ എടുത്ത തിരുമനത്തിന്റെ ഭാഗമാണെന്നും ഇടുക്കിയിലെ സി.പി. ഐ യുടെയും സി.പി.എം ന്റെയും ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts