< Back
Kerala
പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവാഡ ചന്ദ്രശേഖർ
Kerala

പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവാഡ ചന്ദ്രശേഖർ

Web Desk
|
16 Feb 2026 5:17 PM IST

പൊലീസ് ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങളും അന്വേഷിക്കുമെന്നും ഡിജിപി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. തിരുവന്തപുരത്ത് മാളിലുണ്ടായ അതിക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങളും അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു.

തിരുവനന്തപുരത്ത് മാളിവെച്ച് പൊലീസുകാരനെ എസ്എഫ്ഐക്കാർ മർദിച്ചത് വലിയ വിവാദമായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും അക്രമണം പ്രതിരോധിച്ച എആർ ക്യാമ്പിലെ മിഥുൻ റോയിക്ക് എതിരെ കേസെടുത്തതിൽ പൊലീസുകാരിൽ തന്നെ അമർഷം നിലനിന്നിരുന്നു. മിഥുൻ കുടുംബത്തോടൊപ്പം മാളിലെത്തിയപ്പോഴായിരുന്നു മർദനം. മിഥുൻ തങ്ങളെ മർദിച്ചു എന്നായിരുന്നു എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതി. വഞ്ചിയൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഉന്നത നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പൊലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയിയുടെ പരാതി.

Similar Posts