< Back
Kerala
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു
Kerala

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

Web Desk
|
1 July 2025 6:19 AM IST

ഇന്ന് രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ചായിരുന്നു ചടങ്ങുകള്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ചാണ് ചടങ്ങുകള്‍. കേന്ദ്ര ക്യാബനറ്റ് സുരക്ഷാ സെക്രട്ടറി സ്ഥാനം അദ്ദേഹം ഒഴിഞ്ഞു. ചുമതലയ ശേഷം ആദ്യപരിപാടി കണ്ണൂരിൽ. മുഖ്യമന്ത്രിക്കൊപ്പം മേഖല അവലോകന യോഗത്തിൽ പങ്കെടുക്കും.

സര്‍ക്കാര്‍ തീരുമാനത്തില്‍ വളരെ സന്തോഷമുണ്ടെന്നും ജനങ്ങള്‍ക്കുവേണ്ടി മികച്ച സേവനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക മന്ത്രിസഭ യോഗത്തിലായിരുന്നു സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ചത്. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂര്‍ എ.എസ്.പി യായിരുന്നു.

അതേസമയം, സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബ് ഇന്നലെ വിരമിച്ചു. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ വിടവാങ്ങള്‍ പരേഡ് നല്‍കി. പോലീസ് ആസ്ഥാനത്തും ഡിജിപിക്ക് യാത്രയപ്പ് നല്‍കിയിരുന്നു. സ്മൃതി ഭൂമിയില്‍ ഡിജിപി പുഷ്പചക്രം അര്‍പ്പിച്ചു. വൈകാതെ സ്വന്തം നാടായ ആഡ്രയിലേക്ക് മടങ്ങും.

Similar Posts