< Back
Kerala

Kerala
യെച്ചൂരി വിശാല രാഷ്ട്രീയ കൂട്ടായ്മക്കു വേണ്ടി നിലകൊണ്ട നേതാവ്: റസാഖ് പാലേരി
|12 Sept 2024 9:55 PM IST
അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് വിശാല രാഷ്ട്രീയ സാമൂഹിക കൂട്ടായ്മക്കു വേണ്ടി വിട്ടുവീഴ്ചയുടെ സമീപനം പ്രായോഗികമായി കാണിച്ച നേതാവായിരുന്നു യെച്ചൂരിയെന്നും റസാഖ് പാലേരി പറഞ്ഞു.
കോഴിക്കോട്: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പുതിയ ഇന്ത്യയിൽ വിശാല രാഷ്ട്രീയ ഐക്യനിര രൂപപ്പെടണം എന്ന് ആഗ്രഹിച്ച ഇടത് നേതാവായിരുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രിസഡന്റ് റസാഖ് പാലേരി. മതനിരപേക്ഷതക്കും രാജ്യം ഉയർത്തിപിടിച്ച ഭരണഘടനാ മൂല്യങ്ങൾക്കും വെല്ലുവിളി നേരിടുന്ന ഇന്ത്യയുടെ വർത്തമാന കാല രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വിയോഗം വലിയ വിടവായിരിക്കും. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് വിശാല രാഷ്ട്രീയ സാമൂഹിക കൂട്ടായ്മക്കു വേണ്ടി വിട്ടുവീഴ്ചയുടെ സമീപനം പ്രായോഗികമായി കാണിച്ച നേതാവായിരുന്നു അദ്ദേഹമെന്നും റസാഖ് പാലേരി പറഞ്ഞു.