< Back
Kerala
hema committee report
Kerala

വേട്ടക്കാരായി മലയാള സിനിമയിലെ ഉന്നതർ; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം വായിക്കാം

Web Desk
|
19 Aug 2024 3:55 PM IST

ഇരകളുടെ മൊഴികളിൽ പലതും ഞെട്ടിക്കുന്നതാണ്

തിരുവനന്തപുരം: മലയാള സിനിമിയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. സിനിമയിലെ ഉന്നതർ തന്നെയാണ് വേട്ടക്കാരെന്ന വിവരമാണ് റിപ്പോർട്ടിലുള്ളത്. ഇരയാക്കപ്പെട്ടവരുടെ മൊഴികളിൽ പലതും ഞെട്ടിക്കുന്നതാണ്. ശരീരം പ്രദർശിപ്പിക്കുന്ന രംഗങ്ങൾ ചിത്രീകരിക്കാൻ നടിമാരെ നിർബന്ധിക്കുകായണ്.

സിനിമയിലേക്ക് വരണമെങ്കിൽ വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. പീഡിപ്പിക്കുന്നവർ വലിയ സ്വാധീനമുള്ളവരാണ്‌. അവർക്കെതിരെ നീങ്ങുന്നത് നടിമാർക്ക് മാത്രമല്ല ബന്ധുക്കൾക്ക് കൂടി അപകടം ആണെന്ന് പലരും മൊഴി നൽകിയിട്ടുണ്ട്.

15 ആൺ ഭീമന്മാരാണ് മലയാള സിനിമയുടെ ഗതി നിർണയിക്കുന്നവർ. പണവും പ്രശസ്തിയും കരുത്തായവരാണ് അവർ. പ്രശസ്തരെ പോലുംഇവർ മാറ്റി നിർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമ മേഖലയിലെ എല്ലാ പുരുഷന്മാരും മോശക്കാരല്ല. സ്ത്രീകളെ ബഹുമാനിക്കുന്ന നിരവധി പുരുഷന്മാർ മേഖലയിലുണ്ടെന്നും കമ്മിറ്റി റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ടിന്റെ പൂർണരൂപം:


Related Tags :
Similar Posts