< Back
Kerala
ശബ്ദരേഖ വ്യാജമാണെന്ന് തെളിയിച്ചാല്‍ ജയിലിൽ പോകാന്‍ തയ്യാര്‍: പ്രസീത
Kerala

ശബ്ദരേഖ വ്യാജമാണെന്ന് തെളിയിച്ചാല്‍ ജയിലിൽ പോകാന്‍ തയ്യാര്‍: പ്രസീത

Web Desk
|
3 Jun 2021 1:50 PM IST

തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് സുരേന്ദ്രന്‍ ജാനുവിന് പണം കൈമാറിയതെന്ന് ജെആർപി നേതാവ് പ്രസീത

കെ സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം എഡിറ്റ് ചെയ്തിട്ടില്ലെന്ന് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത. ശബ്ദരേഖ വ്യാജമാണോയെന്ന് പരിശോധിക്കാൻ സുരേന്ദ്രനെ വെല്ലുവിളിക്കുന്നതായും പ്രസീത പറഞ്ഞു. ശബ്ദരേഖ വ്യാജമാണെന്ന് തെളിഞ്ഞാൽ തന്നെ നിയമപരമായി നേരിടാം. താന്‍ തയ്യാറാണ്. കൂടുതല്‍ തെളിവുകള്‍ തന്റെ കയ്യിലുണ്ട്. അത് പുറത്തുവിടാനും താന്‍ തയ്യാറാണ്. ജാനുവിനെ അനുകൂലിക്കുന്ന വിഭാഗത്തിൽ നിന്ന് ഭീഷണിയുണ്ടെന്നും പ്രസീത പറഞ്ഞു. തനിക്ക് പേടിയുണ്ടെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച് 7 ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് പണം കൈമാറിയതെന്നും ജെആർപി നേതാവ് പ്രസീത പറഞ്ഞു. അവിടേക്കാണ് സുരേന്ദ്രന്‍ വന്നത്. തങ്ങളോട് റൂമിന് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രസീത പറഞ്ഞു. ഇവര്‍ പോയതിന് ശേഷം പണം കിട്ടിയെന്ന് സി കെ ജാനും തങ്ങളോട് പറഞ്ഞു.

ഇന്നലെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്നും പ്രസീത. പ്രസീതയുടെ ഓഡിയോ പുറത്തുവന്നതോടെയാണ് എന്‍ഡിഎയില്‍ ചേരാന്‍ സി കെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കി എന്ന വിവരം പുറത്തു വരുന്നത്. എന്നാല്‍ ഇത് സുരേന്ദ്രന്‍ നിഷേധിച്ചിരിക്കുകയാണ്.


Similar Posts