< Back
Kerala
സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്താൻ ശിപാർശ
Kerala

സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്താൻ ശിപാർശ

Web Desk
|
6 Aug 2021 3:51 PM IST

നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് പാർട്ടികോൺഗ്രസ് കണ്ണൂരിൽ നടത്താൻ ആലോചിക്കുന്നത്

സി.പി.എം 23ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്താൻ ശിപാർശ. കേന്ദ്ര കമ്മറ്റിയിൽ ഇത് സംബന്ധിച്ച് കേരളം ശിപാർശ വെച്ചു. നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് പാർട്ടികോൺഗ്രസ് കണ്ണൂരിൽ നടത്താൻ ആലോചിക്കുന്നത്.

പാർട്ടിക്ക് ഏറ്റവും കൂടുതൽ മെമ്പർമാരുള്ള ജില്ലയിൽ തന്നെ പാർട്ടി കോൺഗ്രസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന്‍റെ ശിപാർശ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യും. രണ്ടുദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും. കോവിഡ് പശ്ചാത്തലത്തിൽ പ്രതിനിധികളുടെ എണ്ണം കുറക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

തമിഴ്നാടും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാക്കുന്നത് പരിഗണനയിലുണ്ട്. പ്രതിനിധികളുടെ എണ്ണം, യാത്രാസൗകര്യം എന്നിവയെല്ലാം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. എന്നാൽ കേരളത്തിന് തന്നെയാണ് പ്രഥമ പരിഗണന.

Similar Posts