< Back
Kerala
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശിപാർശ
Kerala

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശിപാർശ

Web Desk
|
4 May 2022 5:08 PM IST

ഓപ്പറേഷൻ കാവലിന്റെ ഭാഗമായാണ് പൊലീസിന്റെ ശിപാർശ

കണ്ണൂര്‍: സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശിപാർശ. ഇതുസംബന്ധിച്ച് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആര്‍. ഇളങ്കോ ഡി.ഐ.ജിക്കും കലക്ടര്‍ക്കും റിപ്പാർട്ട് നൽകി. ഓപ്പറേഷൻ കാവലിന്റെ ഭാഗമായാണ് പൊലീസിന്റെ ശിപാർശ.

അര്‍ജുന്‍ ആയങ്കി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതടക്കം വിലക്കണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങളും ഡി.ഐ.ജിക്ക് കൈമാറിയിട്ടുണ്ട്.

Similar Posts