< Back
Kerala

Kerala
വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശിപാർശ
|19 Aug 2022 12:44 PM IST
2016 മുതൽ ഫർസിൻ മജീദിന്റെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം മട്ടന്നൂർ പൊലീസ് ശേഖരിച്ചിരുന്നു
കണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശിപാർശ. കണ്ണൂർ ഡി.ഐ.ജിയാണ് കലക്ടർക്ക് ശിപാർശ നൽകിയത്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ പ്രതിയാണ് ഫർസിൻ മജീദ്.
2016 മുതൽ ഫർസിൻ മജീദിന്റെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം മട്ടന്നൂർ പൊലീസ് ശേഖരിച്ചിരുന്നു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്താനുള്ള ശിപാർശയാണ് കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ നായർ കലക്ടർക്ക് കൈമാറിയിരിക്കുന്നത്.
ഫർസിൻ നിരവധി കേസുകളിൽ പ്രതിയാണെന്നും സ്ഥിരമായി ആ ഇത്തരം ഗുരുതരമായ കേസുകളിൽ ഉൾപ്പെടുന്ന ആളാണെന്നും റിപ്പോർട്ടിൽ പറയുന്നു. കാപ്പസമിതിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.