< Back
Kerala
electricity consumption
Kerala

സർവകാല റെക്കോർഡ്! മൂന്നാം ദിവസവും 100 ദശലക്ഷം യൂണിറ്റ് കടന്ന് വൈദ്യുതി ഉപയോഗം

Web Desk
|
14 March 2024 4:19 PM IST

5066 മെഗാവാട്ടായിരുന്നു കഴിഞ്ഞ ദിവസം പീക്ക് സമയത്തെ ഡിമാന്റ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വീണ്ടും റെക്കോർഡ്. ഇന്നലെ 5066 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ഡിമാന്റ്. ഈ മാസം 11 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് മറികടന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് മൊത്ത വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുന്നത്. 101.84 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപയോഗം. വൈദ്യുതി ഉപയോഗം കൂടിയതിൽ മുഖ്യമന്ത്രി വിളിച്ച യോഗം തുടങ്ങി.

അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. ഈ മാസം 18 വരെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാൾ രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസ് താപനില ഉയരാനാണ് സാധ്യത.

Similar Posts