< Back
Kerala
കേരളത്തില്‍ ക്രിസ്മസ് തലേന്ന് റെക്കോര്‍ഡ് മദ്യക്കച്ചവടം; വിറ്റത് 65 കോടിയുടെ മദ്യം
Kerala

കേരളത്തില്‍ ക്രിസ്മസ് തലേന്ന് റെക്കോര്‍ഡ് മദ്യക്കച്ചവടം; വിറ്റത് 65 കോടിയുടെ മദ്യം

Web Desk
|
27 Dec 2021 10:06 AM IST

തിരുവനന്തപുരം പവർഹൗസ് റോഡിലുള്ള ഷോപ്പിലാണ് കൂടുതൽ മദ്യം വിറ്റത്

സംസ്ഥാനത്ത് റെക്കോർഡ് മദ്യക്കച്ചവടം. 65 കോടി രൂപയുടെ മദ്യം ആണ് ക്രിസ്മസ് തലേന്ന് വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടി രൂപ അധികമാണിത്.

തിരുവനന്തപുരം പവർഹൗസ് റോഡിലുള്ള ഷോപ്പിലാണ് കൂടുതൽ മദ്യം വിറ്റത്. 73.53 ലക്ഷം രൂപയുടെ വിൽപ്പന ഈ ഷോപ്പിൽ നടന്നു. രണ്ടാം സ്ഥാനത്ത് ചാലക്കുടിയിലെ ഷോപ്പാണ്–70.72 ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിഞ്ഞാലക്കുട–63.60 ലക്ഷം രൂപ. 265 മദ്യഷോപ്പുകളാണ് ബിവ്റെജസ് കോർപറേഷനുള്ളത്.

Related Tags :
Similar Posts