< Back
Kerala

Kerala
സെപ്തംബര്‍ എട്ടിന് ഗുരുവായൂരില്‍ റെക്കോഡ് കല്യാണം; ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങള്‍
|4 Sept 2024 8:22 AM IST
ഏഴിന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും കൂടിയേക്കും
തൃശൂര്‍: സെപ്തംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോഡ് കല്യാണം. ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 227 എന്ന ഇതുവരെയുള്ള റെക്കോഡിനെയാണ് ഇത് മറികടക്കുക. അതേസമയം സെപ്തംബർ 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും കൂടിയേക്കും.
ക്ഷേത്രത്തിനു മുന്നിലുള്ള നാല് കല്യാണ മണ്ഡപങ്ങളിലാണ് വിവാഹങ്ങൾ നടക്കുക. തിരക്കുള്ള സാഹചര്യത്തിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക മണ്ഡപവും ക്ഷേത്രത്തിലുണ്ട്. ഓണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ ഞായറാഴ്ച എന്നതാണ് സെപ്തംബർ എട്ടിന് കൂടുതൽ വിവാഹങ്ങൾ നടക്കുന്നതിനുള്ള ഒരു കാരണം. സെപ്തംബർ നാല്, അഞ്ച് തീയതികളിലും വിവാഹങ്ങളുടെ എണ്ണം നൂറ് കടന്നിട്ടുണ്ട്.