< Back
Kerala
നിയമനക്കോഴ വിവാദം: ഏപ്രിൽ പത്തിന് അഖിൽ മാത്യു പത്തനംതിട്ടയിൽ, മൊബൈൽ ടവർ ലൊക്കേഷൻ പൊലീസിന് ലഭിച്ചു
Kerala

നിയമനക്കോഴ വിവാദം: ഏപ്രിൽ പത്തിന് അഖിൽ മാത്യു പത്തനംതിട്ടയിൽ, മൊബൈൽ ടവർ ലൊക്കേഷൻ പൊലീസിന് ലഭിച്ചു

Web Desk
|
29 Sept 2023 7:00 PM IST

ഏപ്രിൽ 10, 11 തീയതികളിൽ ഹരിദാസ് തിരുവനന്തപുരത്ത് എത്തിയിരുന്നതായും ടവർ ലൊക്കേഷൻ വിവരത്തിൽ പറയുന്നുണ്ട്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ ആരോപണത്തിൽ ഹരിദാസ് പണം നൽകിയെന്ന് പറയുന്ന ഏപ്രിൽ പത്തിന് അഖിൽ മാത്യു പത്തനംതിട്ടയിൽ. മൊബൈൽ ടവർ ലൊക്കേഷൻ വിവരം പൊലീസിന് ലഭിച്ചു. ഏപ്രിൽ 10, 11 തീയതികളിൽ ഹരിദാസ് തിരുവനന്തപുരത്ത് എത്തിയിരുന്നതായും ടവർ ലൊക്കേഷൻ വിവരത്തിൽ പറയുന്നു. ആൾമാറാട്ടം നടന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഏപ്രിൽ പത്തിന് അഖിൽ മാത്യു പത്തനംതിട്ടയിലെ സുഹ്യത്തിന്റെ കല്ല്യാണത്തിലായിരുന്നെന്ന വാർത്ത നേരത്തെ വന്നിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ പരിപാടികളിൽ പങ്കെടുക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഏപ്രിൽ പത്തിന് വൈകീട്ട് നാല് മണിയോടെയാണ് പണം നൽകിയതെന്നാണ് തന്റെ ഓർമയെന്നാണ് ഹരിദാസ് പറഞ്ഞിരുന്നത്. അഖിൽ മാത്യു എന്ന പേരിൽ മറ്റൊരെങ്കിലും ഹരിദാസിൽ നിന്ന് പണം വാങ്ങിയെന്ന സംശയമാണ് ഇപ്പോൾ പൊലീസ് ഉന്നയിക്കുന്നത്. ഇതിനായി സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Posts