< Back
Kerala

Kerala
ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട്
|27 May 2025 6:57 AM IST
തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ടാണ്. തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
കേരള തീരത്ത് ഇന്ന് രാത്രി എട്ടര വരെ 3.1 മീറ്റര്‍ മുതല്‍ 4.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
അതിനിടെ, മഴക്കെടുതിയില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടം ഉണ്ടായി. ഇതുവരെ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധ ജില്ലകളിലായി 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 71 കുടുംബങ്ങളിലായി 240 പേരെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചത്.