< Back
Kerala

Kerala
അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട്
|30 May 2025 6:36 AM IST
കള്ളക്കടൽ പ്രതിഭാസമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത.ഇന്ന് ഇടുക്കി, കണ്ണൂർ കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കും. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കരയിൽ പ്രവേശിച്ചതോടെ തെക്കൻ കേരളത്തിലും വ്യാപക മഴയാണ്.
അതേസമയം, കള്ളക്കടൽ പ്രതിഭാസമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കാസർകോഡ്, കണ്ണൂർ തീരങ്ങളിൽ ഓറഞ്ച് അലർട്ടാണ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ജൂൺ 2 വരെ നീട്ടി. വിവിധ ജില്ലകളിലെ മലയോര മേഖലയിൽ മഴ കനത്ത നാശനഷ്ടം വിതച്ചു.കേരളത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പിൽ കടുത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.