< Back
Kerala
കോവിഡ്: പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ചരിത്രനേട്ടവുമായി റെഡ്‌ക്രോസ്
Kerala

കോവിഡ്: പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ചരിത്രനേട്ടവുമായി റെഡ്‌ക്രോസ്

Web Desk
|
18 Jun 2021 2:52 PM IST

മൂന്ന് കോടി രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികളാണ് കേരളത്തില്‍ റെഡ്‌ക്രോസ് വിതരണം ചെയ്തതെന്ന് റെഡ്‌ക്രോസ് സൊസൈറ്റി കേരള ഘടകം ചെയര്‍മാന്‍ രഞ്ജിത് കാര്‍ത്തികേയന്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചരിത്രനേട്ടം കൈവരിച്ച് റെഡ്‌ക്രോസ് സൊസൈറ്റി. മൂന്ന് കോടി രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികളാണ് കേരളത്തില്‍ റെഡ്‌ക്രോസ് വിതരണം ചെയ്തതെന്ന് റെഡ്‌ക്രോസ് സൊസൈറ്റി കേരള ഘടകം ചെയര്‍മാന്‍ രഞ്ജിത് കാര്‍ത്തികേയന്‍ പറഞ്ഞു.

കോവിഡാനന്തര ജീവിതം മെച്ചപ്പെടുത്തുന്നതിന് 20 കോടി രൂപയുടെ പദ്ധതികളാണ് റെഡ്‌ക്രോസ് ആലോചിക്കുന്നത്. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇനിയും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് റെഡ്‌ക്രോസ് തീരുമാനമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Related Tags :
Similar Posts