< Back
Kerala
ആശുപത്രി ഭരണത്തിൽ പരിഷ്‌കാരം വേണം; ഡോ. ഇഖ്ബാൽ
Kerala

ആശുപത്രി ഭരണത്തിൽ പരിഷ്‌കാരം വേണം; ഡോ. ഇഖ്ബാൽ

Web Desk
|
2 July 2025 4:11 PM IST

ആശുപത്രി ഭരണത്തിൽ നിയമിക്കപ്പെടുന്നത് മതിയായ പരിചയമില്ലാത്തവർ ആണെന്നും ആശുപത്രി ജീവനക്കാരുടെ എണ്ണത്തിൽ വർധനവ്‌ ഉണ്ടായിട്ടില്ല എന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും ഡോ. ഇഖ്ബാൽ തന്റെ പോസ്റ്റിൽ പറയുന്നു.

തിരുവനന്തപുരം: ആശുപത്രി ഭരണത്തിൽ അടിയന്തര പരിഷ്‌കാരങ്ങൾ വേണമെന്ന് ആരോഗ്യവിദഗ്ധൻ ഡോക്ടർ ഇഖ്ബാൽ. ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന കാര്യത്തിൽ കാലോചിതമായ പരിഷ്‌കരണങ്ങൾ ഉണ്ടാവണം, സ്ഥാപന മേധാവികൾക്കുള്ള സാമ്പത്തിക അധികാരം വർദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർ ഇഖ്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉന്നയിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ ന്യൂറോ സർജറി പ്രൊഫസർ ആണ് ഡോക്ടർ ഇഖ്ബാൽ.

ആശുപത്രി സേവന മേഖലകൾ എല്ലാം ആധുനികവൽക്കരിക്കണമെന്നും പോസ്റ്റിൽ നിർദേശം. ആശുപത്രി ഭരണത്തിൽ നിയമിക്കപ്പെടുന്നത് മതിയായ പരിചയമില്ലാത്തവർ ആണെന്നും ആശുപത്രി ജീവനക്കാരുടെ എണ്ണത്തിൽ വർധനവ്‌ ഉണ്ടായിട്ടില്ല എന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും ഡോ. ഇഖ്ബാൽ തന്റെ പോസ്റ്റിൽ പറയുന്നു.

watch video:

Similar Posts