< Back
Kerala
തിരുവനന്തപുരം കാര്യവട്ടത്ത് റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു
Kerala

തിരുവനന്തപുരം കാര്യവട്ടത്ത് റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു

Web Desk
|
21 Jun 2025 4:52 PM IST

കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥികൾ താമസിക്കുന്ന വീട്ടിലെ റഫ്രിജറേറ്ററാണ് പൊട്ടിത്തെറിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്ത് റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥികൾ താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

പൊട്ടിത്തെറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഫയർഫോഴ്സ് എത്തി തീ അണച്ചു.

വാർത്ത കാണാം:

Similar Posts