< Back
Kerala

Kerala
'പുതുപ്പള്ളിയിലെ വിജയശിൽപി ഇ.വി.എം ആണോ?'; സംശയം ബലപ്പെടുന്നുവെന്ന് റെജി ലൂക്കോസ്
|11 Sept 2023 11:23 AM IST
സി.പി.എം സഹയാത്രികനെന്ന നിലയിൽ ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമാണ് റെജി ലൂക്കോസ്
കോഴിക്കോട്: പുതുപ്പള്ളിയിലെ യു.ഡി.എഫ് വിജയത്തിന് പിന്നിൽ വോട്ടിങ് മെഷീൻ അട്ടിമറിയെന്ന സംശയം പ്രകടിപ്പിച്ച് റെജി ലൂക്കോസ്. സി.പി.എം സഹയാത്രികനെന്ന നിലയിൽ ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. സി.പി.എം കുറുമണ്ണൂർ ബ്രാഞ്ച് അംഗമായ റെജി ലൂക്കോസ് പുരോഗമന കലാസാഹിത്യ സംഘം കാണാക്കാരി പഞ്ചായത്ത് പ്രസിഡന്റുമാണ്.
പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നിൽ പല കാരണങ്ങളും സി.പി.എം നേതൃത്വം ചൂണ്ടിക്കാണിച്ചിരുന്നു. ഉമ്മൻ ചാണ്ടി മരിച്ചതിന് തൊട്ടുപിന്നാലെ പ്രഖ്യാപിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പിൽ സഹതാപ തരംഗമാണ് പ്രധാനമായും യു.ഡി.എഫിന് അനുകൂലമായത് എന്നാണ് സി.പി.എം തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്. ഇതിന് പിന്നാലെയാണ് റെജി ലൂക്കോസ് ഇ.വി.എം അട്ടിമറിയാണോ എന്ന സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.