< Back
Kerala

Kerala
എം. സ്വരാജിന് വേണ്ടി പ്രചാരണ വീഡിയോ തയ്യാറാക്കി; കാലിക്കറ്റ് സർവകലാശാല അധ്യാപികയ്ക്ക് മെമോ നൽകി രജിസ്ട്രാർ
|27 Dec 2025 6:16 PM IST
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജിന് വേണ്ടി ഇവർ പ്രചരണ വീഡിയോ തയ്യാറാക്കിയിരുന്നു
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചരണം നടത്തിയ കാലിക്കറ്റ് സർവകലാശാല അധ്യാപികയ്ക്ക് മെമോ നൽകി രജിസ്ട്രാർ. സർവകലാശാല സാഹിത്യ താരതമ്യ പഠന വകുപ്പിലെ അധ്യാപിക ശ്രീകല മുല്ലശ്ശേരിക്കാണ് മെമോ നൽകിയത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജിന് വേണ്ടി പ്രചരണ വീഡിയോ തയ്യാറാക്കിയിരുന്നു. ഇത് സർവകലാശാല ചട്ടങ്ങളുടെ ലംഘനമെന്ന് കണ്ടെത്തിയാണ് നടപടി. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്നും രജിസ്ട്രാർ.