
തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടിത്തം; രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ
|നെയ്യാറ്റിൻകര സ്വദേശി സനീഷ് ആണ് മരിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തതിന് പിന്നാലെ വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗികൾ മരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ. നെയ്യാറ്റിൻകര സ്വദേശി സനീഷിൻ്റെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.
ജീവൻരക്ഷ ഉപകരണങ്ങൾ മാറ്റിയതിനാലാണ് മരണമെന്നാണ് പരാതി. ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന സനീഷ് പതിനെട്ടാം തീയതി രാവിലെയാണ് മരിച്ചത്.
അതേസമയം, തീപിടത്തത്തിന് ശേഷം ഐസിയുവിൽ ഉണ്ടായിരുന്ന അഞ്ചു പേരുടെ മരണം പിന്നീടുണ്ടായതായും പരാതി ഉയർന്നു .നെയ്യാറ്റിൻകര സ്വദേശി സനീഷ്, ഓട്ടോ ഇടിച്ചു പരിക്കിൽ കഴിഞ്ഞിരുന്ന ആയുർ സ്വദേശികൃഷ്ണൻകുട്ടി, ഓട്ടോ ഡ്രൈവർ അബ്ദുൽ റഹീം, ചിറയിൻകീഴ് സ്വദേശി ഓമനയമ്മ, ബാലരാമപുരം സ്വദേശി ശ്രീധരൻ എന്നിവരാണ് മരിച്ചത്. മരിച്ച മറ്റ് നാല് പേരുടെ ബന്ധുക്കൾക്കും പരാതിയുണ്ട്. എന്നാല്‍, എന്നാല്‍ മരിച്ചവരെല്ലാം ഗുരുതരാവസ്ഥയിൽ ആയിരുന്നുവെന്നും,രോഗികളുടെ അവസ്ഥയെക്കുറിച്ച് ബന്ധുക്കളെ നേരത്തെ അറിയിച്ചിരുന്നുവെന്നുമാണ് ആശുപത്രി അധികൃത വിശദീകരിക്കുന്നത്.
മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു.