< Back
Kerala

Kerala
പഞ്ചാബിലെ മലയാളി കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
|2 Dec 2021 4:26 PM IST
സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന്റെ തലേന്നും ഫോണിൽ സംസാരിച്ചിരുന്നുവെന്നും സഹോദരൻ
പഞ്ചാബിലെ ജലന്ധറിൽ വെച്ചുണ്ടായ മലയാളി കന്യാസ്ത്രീ സി. മേരി മേഴ്‌സിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന്റെ തലേന്നും ഫോണിൽ സംസാരിച്ചിരുന്നുവെന്നും സഹോദരൻ മാർട്ടിൻ പറഞ്ഞു. എന്തെങ്കിലും വിഷമതകൾ ഉള്ളതായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. പുനർ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ആലപ്പുഴ അർത്തുങ്കലിലെ വീട്ടിലെത്തിച്ചു.
ജലന്ധറിലെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ മേരിയെ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലും അങ്ങനെയാണ് തെളിഞ്ഞിരുന്നത്. എന്നാൽ ബന്ധുക്കൾ സംശയം ഉന്നയിച്ചതിനാൽ കലക്ടർ ഇടപെട്ട് വണ്ടാനം മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റ് മോർട്ടം നടത്തുകയായിരുന്നു.