< Back
Kerala

Kerala
അബുദബിയിൽ യുവതി മരിച്ചത് ഭർതൃ പീഡനം മൂലമെന്ന് ബന്ധുക്കൾ
|1 July 2022 5:24 PM IST
പരിക്ക് പറ്റിയ ഫോട്ടോകളും മർദനത്തെക്കുറിച്ചുള്ള ഓഡിയോയും യുവതി അയച്ചിരുന്നുവെന്നും ബന്ധുക്കൾ
അബുദബിയിൽ മലപ്പുറം സ്വദേശിനി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. രാങ്ങാട്ടൂർ സ്വദേശി അഫീലയുടെ മരണം ഭർതൃ പീഡനം മൂലമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തനിക്ക് പരിക്ക് പറ്റിയ ഫോട്ടോകളും മർദനത്തെക്കുറിച്ചുള്ള ഓഡിയോയും അഫീല അയച്ചിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. അതേസമയം മലപ്പുറത്തെത്തിച്ച അഫീലയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി.