< Back
Kerala
Relief in Nipa today; Five more samples were negative
Kerala

നിപയിൽ ഇന്നും ആശ്വാസം; അഞ്ച് സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവ്

Web Desk
|
26 Sept 2023 8:30 PM IST

പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കണ്ടെയിൻമെന്റ് സോണുകളും ഒഴിവാക്കി.

കോഴിക്കോട്: നിപയിൽ ഇന്നും ജില്ലക്ക് ആശ്വാസ വാർത്ത. ഇന്ന് പുതിയ പോസിറ്റീവ് കേസുകളില്ല. 383 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഐസൊലേഷൻ കാലാവധി കഴിഞ്ഞ 40 പേരെ സമ്പർക്കപ്പട്ടികയിൽനിന്ന് ഒഴിവാക്കി.

നിലവിൽ സമ്പർക്കപ്പട്ടികയിൽപ്പെട്ട 875 പേരാണ് ഐസൊലേഷനിലുള്ളത്. നിപ പോസിറ്റീവായി ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കണ്ടെയിൻമെന്റ് സോണുകളും ഒഴിവാക്കി. കോഴിക്കോട് കോർപ്പറേഷനിലെ ഏഴു വാർഡുകളെയും ഫറോക്ക് മുൻസിപ്പാലിറ്റിയെയുമാണ് ഒഴിവാക്കിയത്. അതേസമയം ഒക്ടോബർ ഒന്നുവരെ ആൾക്കൂട്ട നിയന്ത്രണം തുടരും.

Similar Posts