< Back
Kerala
Remand report on Balaramapuram murder remand report
Kerala

ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിന് കാരണം പ്രതിക്ക് സഹോദരിയോടുള്ള കടുത്ത വിരോധമെന്ന് റിമാൻഡ് റിപ്പോർട്ട്

Web Desk
|
31 Jan 2025 10:27 PM IST

പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന്റെ വിരോധത്തിന് കാരണമായെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിന് കാരണം പ്രതി ഹരികുമാറിന് സഹോദരിയോടുള്ള കടുത്ത വിരോധമെന്ന് റിമാൻഡ് റിപ്പോർട്ട്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്‌നേഹം കുറഞ്ഞുവെന്ന് ഹരികുമാറിന് തോന്നി. കുഞ്ഞിന്റെ കരച്ചിൽ പ്രതിക്ക് അരോചകമായി. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന്റെ വിരോധത്തിന് കാരണമായെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ പ്രതി ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. കുഞ്ഞ് ജനിച്ച ശേഷം തന്നെ വീട്ടിൽ ആരും ശ്രദ്ധിക്കുന്നില്ല എന്ന് പ്രതിക്ക് തോന്നിയിരുന്നു. വീട്ടിൽ ചില സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാവാൻ പോലും കാരണം കുഞ്ഞ് ജനിച്ചതാണെന്ന് പ്രതി കരുതിയിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കോടതിയിൽ ഹാജരാക്കിയ ഹരികുമാറിന്റെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഹരികുമാറിനെ കോടതിയിൽ ഹാജരാക്കിയത്. റിമാൻഡിലായ ഹരികുമാറിനെ നെയ്യാറ്റിൻകര സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.

Similar Posts