< Back
Kerala
പി.പി ദിവ്യക്കെതിരായ പരാമർശം: തന്റെ വാക്കുകൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചു; എം.വി ജയരാജൻ
Kerala

പി.പി ദിവ്യക്കെതിരായ പരാമർശം: 'തന്റെ വാക്കുകൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചു'; എം.വി ജയരാജൻ

Web Desk
|
2 Feb 2025 9:29 PM IST

'വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് മാത്രമാണ് പറഞ്ഞത്'

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരായ പരാമർശം വിവാദമായതോടെ വിശദീകരണവുമായി എം.വി ജയരാജൻ. തന്റെ വാക്കുകൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചെന്നും പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും ജയരാജൻ പറഞ്ഞു.

'വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് മാത്രമാണ് പറഞ്ഞത്. എഡിഎമ്മിന്റെ മരണത്തിന് പിന്നിൽ ദിവ്യയാണെന്ന ആരോപണത്തിൽ കേസുണ്ട്. കേസ് പൊലീസ് അന്വേഷിക്കുകയാണ്. ഒരു വാചകം അടർത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നു' - എം.വി ജയരാജൻ പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമെന്നത് സത്യമാണ് എന്നായിരുന്നു ജയരാജൻ നേരത്തെ പറഞ്ഞിരുന്നത്.

Similar Posts