< Back
Kerala
Qatar KMCC Nadapuram constituency submits a memorandum to the Chief Minister regarding drugs
Kerala

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന്റെ വാടക: 2.40 കോടി അനുവദിച്ച് ധനവകുപ്പ്

Web Desk
|
7 March 2025 9:05 PM IST

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൻ്റെ വാടക കുടിശ്ശിക തീർത്ത് സർക്കാർ. 2.40 കോടി അനുവദിച്ചു ധനവകുപ്പ് ഉത്തരവ് ഇറക്കിയതോടെയാണ് കുടിശ്ശിക തീർത്തത്.

2024 ഒക്ടോബർ 20 മുതൽ 2025 ജനുവരി വരെയുള്ള കുടിശ്ശികയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്.

വാടക കുടിശ്ശിക ആവശ്യപ്പെട്ട് പൊലീസ് മേധാവി ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പണം നൽകാൻ ധനമന്ത്രി കെ.എൻ ബാലഗോപാലിന് മുഖ്യമന്ത്രി അടിയന്തിര നിർദേശം നൽകി. മാർച്ച് ആറിനാണ് തുക അനുവദിച്ച് ധനവകുപ്പിൽനിന്ന് ഉത്തരവിറങ്ങിയത്.

Similar Posts