< Back
Kerala
Punitive action taken against Ajith Kumar: VS Sunil Kumar, latest news malayalam,അജിത് കുമാറിനെതിരെ സ്വീകരിച്ചത് ശിക്ഷാനടപടി തന്നെ: വി.എസ് സുനിൽ കുമാർ
Kerala

പൂരം കലക്കൽ: ബാഹ്യ ഇടപെടൽ ഇല്ലെന്ന റിപ്പോർട്ട് അംഗീകരിക്കാനാവില്ല - വി.എസ് സുനിൽകുമാർ

Web Desk
|
22 Sept 2024 8:55 AM IST

ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ലെന്നും സുനിൽകുമാർ പറഞ്ഞു.

തൃശൂർ: പൂരം കലക്കിയതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന എഡിജിപിയുടെ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ. ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് തനിക്കറിയാം. ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ല. കമ്മീഷണർ പരിചയക്കുറവുള്ള ആളാണെന്ന് കരുതാനാവില്ലെന്നും സുനിൽകുമാർ പറഞ്ഞു.

ജനങ്ങളുടെ പൂരം ആ രീതിയിൽ തന്നെ നടക്കണം. രാഷ്ട്രീയക്കുപ്പായം അഴിച്ചുവെച്ചിട്ട് വരുന്ന സ്ഥലമാണ് തൃശൂർ പൂരം. മേലിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നാണ് ആഗ്രഹം. പൂരം കലങ്ങിയതിൽ തനിക്കും പഴി കേൾക്കേണ്ടിവന്നിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും സുനിൽകുമാർ പറഞ്ഞു.

പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ല എന്നാണ് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കമ്മീഷണർ അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കമ്മീഷണറുടെ പരിചയക്കുറവാണ് വീഴ്ചക്ക് കാരണമെന്നാണ് എഡിജിപിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

Similar Posts