< Back
Kerala
നവകേരള സദസ്സിനിടെ രക്ഷാപ്രവർത്തന പരാമർശം; മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് പൊലീസ്
Kerala

നവകേരള സദസ്സിനിടെ രക്ഷാപ്രവർത്തന പരാമർശം; മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് പൊലീസ്

Web Desk
|
7 Dec 2024 2:20 PM IST

എറണാകുളം സിജെഎം കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എറണാകുളം: നവകേരളസദസ്സിനിടെയുള്ള രക്ഷാപ്രവർത്തന പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രേരണാകുറ്റം ചുമത്താൻ തെളിവില്ലെന്ന് പൊലീസ്. എറണാകുളം സിജെഎം കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് നല്‍കിയ ഹരജിയിലാണ് പൊലീസ് റിപ്പോര്‍ട്ട്.

ടിവിയിലും മറ്റ് മാധ്യമങ്ങളിലും കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഹരജിക്കാരൻ പരാതി നല്‍കിയതെന്നും പരാതിക്കാരന്‍ സംഭവത്തിന് നേരിട്ട് സാക്ഷിയല്ലെന്നും പൊലീസ് വ്യക്തമാക്കി.



Similar Posts