< Back
Kerala
ഭിന്നശേഷി സംവരണം; ചർച്ച പോസിറ്റീവ്  -മന്ത്രി വി.ശിവൻകുട്ടി, പ്രതികരണം ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
Kerala

ഭിന്നശേഷി സംവരണം; "ചർച്ച പോസിറ്റീവ് " -മന്ത്രി വി.ശിവൻകുട്ടി, പ്രതികരണം ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

Web Desk
|
11 Oct 2025 4:41 PM IST

മുഖ്യമന്ത്രിയുടെ മകനെതിരായ വാർത്ത ഗൂഢാലോചനയെന്നും മന്ത്രി വി.ശിവൻകുട്ടി

കോട്ടയം: ഭിന്നശേഷി സംവരണവിഷയത്തിൽ ചങ്ങനശ്ശേരി അതിരൂപത ബിഷയ് മാർ തോമസ് തറയിലുമായുള്ള കൂടിക്കാഴ്ച പോസ്റ്റീവെന്ന് മന്ത്രി വി.ശിവൻകുട്ടി. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. മുഖ്യമന്ത്രി പറഞ്ഞതുപോലെ 13 ന് ചർച്ച നടക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാറും സഭയും തമ്മിലുള്ള ഭിന്നത കുറക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് മന്ത്രി ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് മന്ത്രി എത്തിയത്.

മുഖ്യമന്ത്രിയുടെ മകനെതിരായ വാർത്ത ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്തിന് മുൻപ് വന്ന വാർത്ത.

ഇഡി സമൻസ് അയച്ചു എന്നാണ് വാർത്ത. ആരോപണങ്ങളിലെ കള്ളത്തരം വ്യക്തമാണ്. എന്തെങ്കിലും കഴമ്പുള്ള കേസ് ആയിരുന്നെങ്കിൽ ഒന്നരവർഷം ഇഡി വെറുതെ ഇരിക്കുമോ ? മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വച്ചുള്ളതാണ് ആരോപണം. ഒരു പ്രത്യേക മാധ്യമത്തിന് ചോർത്തി നൽകി സർക്കാരിനെതിരായി ജനവികാരം ഇളക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി.ശിവൻകുട്ടി പറഞ്ഞു.

Similar Posts