< Back
Kerala
എയ്ഡഡ് ഭിന്നശേഷി അധ്യാപകസംവരണം; സ‍ർക്കാർ നിലപാട് ആശങ്കാജനകമെന്ന് ഓർത്തഡോക്സ് സഭ

Photo | MediaOne

Kerala

എയ്ഡഡ് ഭിന്നശേഷി അധ്യാപകസംവരണം; സ‍ർക്കാർ നിലപാട് ആശങ്കാജനകമെന്ന് ഓർത്തഡോക്സ് സഭ

Web Desk
|
4 Oct 2025 11:51 AM IST

അനാവശ്യമായ കാലതാമസം പ്രതിസന്ധിയെന്ന് മാർ ദിയസ്കോറസ് മെത്രാപൊലീത്ത

കോട്ടയം: എയ്ഡഡ് ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാർ നിലപാട് ആശങ്കാജനകമെന്ന് ഓർത്തഡോക്സ് സഭ. അനാവശ്യമായ കാലതാമസം പ്രതിസന്ധിയെന്ന് കോട്ടയം ഭദ്രാസനാധിപനും മാധ്യമ വിഭാഗം മേധാവിയുമായ യുഹാനോൻ മാർ ദിയസ്കോറസ് മെത്രാപൊലീത്ത. എൻഎസ്എസ് മാനേജ്മെൻ്റിനനുകൂലമായ കോടതിവിധി മറ്റു മാനേജ്മെൻ്റുകൾക്ക് ബാധകമല്ലെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്ഥാവന ജനാധിപത്യ വിരുദ്ധമാണ്. ചർച്ചകളിലൂടെ പരിഹാരമുണ്ടാക്കണമെന്നും മെത്രാപൊലീത്ത ആവശ്യപ്പെട്ടു.

ഭിന്നശേഷിവിഭാ​ഗം നിയമനം സംബന്ധിച്ച് ഓ‍ത്തഡോക്സ് മാനേജ്മെൻ്റ് ക‍ൃത്യമായി വിഭജിച്ച് ലിസ്റ്റ് നൽകിയിട്ടുണ്ട്. എന്നാൽ സ‍ക്കാറിന്റെ ഭാ​ഗത്തുനിന്നുള്ള കാലതാമസം മുന്നോട്ടുള്ള പോക്കിന് തടസ്സമാണെന്നും ക്രൈസ്തവ മാനേജ്മെന്റിന്റെ ഭാ​ഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വസ്തുതകൾ മനസ്സിലാക്കി സ‍ർക്കാർ അവയോട് കൃത്യമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts