< Back
Kerala

Kerala
വനംവകുപ്പിൽ ഉന്നതതല അഴിച്ചുപണിക്ക് മുഖ്യമന്ത്രിയുടെ നിർദേശം
|18 Feb 2024 7:35 AM IST
ഒന്നരമാസമായി അവധിയിൽ കഴിയുന്ന ഭരണവിഭാഗം എ.പി.സി.സി.എഫ് ഫണീന്ദ്ര കുമാർ റാവു അടക്കമുള്ളവരെ മാറ്റും.
തിരുവനന്തപുരം: വനംവകുപ്പിൽ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. തുടർച്ചയായി വീഴ്ചകളുടെ പാശ്ചാത്തലത്തിലാണ് വകുപ്പിൽ അഴിച്ചു പണിക്കൊരുങ്ങുന്നത്. ഒന്നരമാസമായി അവധിയിൽ കഴിയുന്ന ഭരണവിഭാഗം എ.പി.സി.സി.എഫ് ഫണീന്ദ്ര കുമാർ റാവു അടക്കമുള്ളവരെ ചുമതലകളിൽ നിന്ന് മാറ്റാനാണ് നീക്കം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഉന്നതതല അഴിച്ചുപണിക്ക് നിർദേശം വരുന്നത്.