< Back
Kerala

Kerala
'രാഹുൽജി 100 വീട് വെക്കുമ്പോ അവിടെ 100 കട്ടില് വേണ്ടേ'; വയനാടിന് കൈത്താങ്ങുമായി പത്തനാപുരം സ്വദേശി
|7 Aug 2024 6:42 PM IST
തേക്ക്, അക്ക്വേഷ്യ തുടങ്ങിയ മരങ്ങൾകൊണ്ട് നല്ല ഗുണനിലവാരമുള്ള കട്ടിലുകളാണ് നിർമിച്ചുനൽകുന്നത്.
കൊല്ലം: മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകളെ ചേർത്തുപിടിക്കാൻ പല വിധത്തിലാണ് ആളുകൾ മുന്നോട്ട് വരുന്നത്. തകർന്ന വീടുകൾക്ക് പകരം നിർമിക്കുന്ന പുതിയ വീടുകളിലേക്ക് 100 കട്ടിൽ നൽകുമെന്നാണ് കൊല്ലം പത്തനാപുരം സ്വദേശിയായ അബ്ദുൽ അസീസിന്റെ വാഗ്ദാനം.
രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്ത 100 വീടുകളിലേക്കാണ് അസീസ് കട്ടിൽ നൽകുന്നത്. കട്ടിൽ ഇപ്പോൾ തന്നെ നിർമിച്ച് തുടങ്ങും. കൂടുതൽ വീടുകളിലേക്ക് സഹായം എത്തണമെന്നതുകൊണ്ടാണ് 100 വീടുകളിലേക്ക് കട്ടിൽ നൽകുന്നത്. തേക്ക്, അക്ക്വേഷ്യ തുടങ്ങിയ മരങ്ങൾകൊണ്ട് നല്ല ഗുണനിലവാരമുള്ള കട്ടിലുകൾ നിർമിക്കാൻ അസീസ് ഫർണിച്ചർ നിർമാതാക്കളെ എൽപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.