< Back
Kerala

Kerala
രാജിവെച്ച അധ്യാപകർ തിരിച്ചെത്തും, വാഫി വഫിയ്യ കോഴ്‌സുകൾ പൂർവസ്ഥിതിയില്‍ പ്രവർത്തിക്കും: സി.ഐ.സി
|7 March 2023 3:38 PM IST
കോഴ്‌സുകൾ പൂർവസ്ഥിതിയിൽ പ്രവർത്തിക്കണമെന്ന് സാദിഖലി തങ്ങളുടെ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചുവെന്നാണ് സി.ഐ.സി വ്യക്തമാക്കുന്നത്
കോഴിക്കോട്: വാഫി,വഫിയ്യ കോഴ്‌സുകൾ പൂർവസ്ഥിതിയിൽ പ്രവർത്തിക്കുമെന്ന് സി.ഐ.സി. രാജി വെച്ച അധ്യാപകരടക്കം പൂർവസ്ഥിതിയിൽ പ്രവർത്തിക്കും. മറ്റു കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്ന് പ്രസിഡന്റ് സാദിഖലി തങ്ങൾ അറിയിച്ചതായും സി.ഐ.സി വ്യക്തമാക്കി.
കോഴ്‌സുകൾ പൂർവസ്ഥിതിയിൽ പ്രവർത്തിക്കണമെന്ന് സാദിഖലി തങ്ങളുടെ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചുവെന്നാണ് സി.ഐ.സി വ്യക്തമാക്കുന്നത്. 150 ഓളം അധ്യാപകർ രാജിവെച്ചിരുന്നു. എന്നാൽ ഹക്കിം ഫൈസിയുടേയും മറ്റ് അധ്യാപകരുടേയും രാജിയിൽ തീരുമാനമായില്ല.
ഹക്കിം ഫൈസിയുടെ രാജിയെ തുടർന്നുണ്ടായ അനിശ്ചിതത്വം ഏറെ നാളായി സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നു. ഇതില്ലെം മാറ്റി നിർത്തി പഠനം പൂർവസ്ഥിതിയിലാക്കണമെന്ന് സാദിഖലി തങ്ങൾ നിർദേശം നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങുമെന്നുമാണ് സി.ഐ.സി വ്യക്തമാക്കിയിരിക്കുന്നത്.


