< Back
Kerala
kerala niyamasabha,resolution,central government ,latest malayalam news,നിയമസഭ,കേന്ദ്രത്തിനെതിരായ പ്രമേയം,എല്‍.ഡി.എഫ്
Kerala

'സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു'; കേന്ദ്ര സർക്കാരിനെതിരായ പ്രമേയം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും

Web Desk
|
2 Feb 2024 9:00 AM IST

ധനമന്ത്രി കെ.എൻ ബാലഗോപാലാണ് പ്രമേയം അവതരിപ്പിക്കുക

തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ പ്രമേയം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് പ്രമേയം അവതരിപ്പിക്കുക. സംസ്ഥാനങ്ങളെ കീഴ്ഘടകങ്ങളായി കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഫെഡറൽ സംവിധാനത്തിൻ്റെ കടയ്ക്കൽ കത്തി വെക്കുന്നതാണ് കേന്ദ്ര സമീപനം എന്നും പ്രമേയത്തിൽ വിമർശനമുണ്ടാകും.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾക്കെതിരായ മാസപ്പടി വിവാദം പ്രതിപക്ഷം. വീണ്ടും സഭയിൽ ഉയർത്തിയേക്കും. എക്‌സാലോജിക്കനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം അടിയന്തര പ്രമേയമായി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിൻെ നീക്കം.


Similar Posts