< Back
Kerala
ബഹുമാനിക്കാന്‍ ഉത്തരവ്; മുഖ്യമന്ത്രിക്കും മന്ത്രിക്കും മുന്നില്‍ ബഹുമാനപ്പെട്ട എന്ന് രേഖപ്പെടുത്തണം
Kerala

'ബഹുമാനിക്കാന്‍ ഉത്തരവ്'; മുഖ്യമന്ത്രിക്കും മന്ത്രിക്കും മുന്നില്‍ ബഹുമാനപ്പെട്ട എന്ന് രേഖപ്പെടുത്തണം

Web Desk
|
10 Sept 2025 10:36 AM IST

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റേതാണ് ഉത്തരവ്

തിരുവനന്തപുരം: പൊതുജനങ്ങള്‍ നല്‍കുന്ന നിവേദനങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ 'ബഹു ' മുഖ്യമന്ത്രി എന്ന് ചേര്‍ക്കണമെന്ന് ഉത്തരവ്. മന്ത്രിമാരുടെ മറുപടിയിലും 'ബഹു' എന്ന് ചേര്‍ക്കണം. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റേതാണ് ഉത്തരവ്.

ഉത്തരവിന്റെ പൂര്‍ണരൂപം,

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് - പൊതു ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കുന്ന നിവേദനങ്ങളില്‍ മറുപടി നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.

പൊതു ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കുന്ന നിവേദനങ്ങള്‍/പരാതികള്‍ എന്നിവ പരിശോധന വിധേയമാക്കിയശേഷം ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി നിവേദകര്‍ക്കും, അപേക്ഷകര്‍ക്കും നല്‍കുന്ന മറുപടി സംബന്ധമായ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തേണ്ടതാണ്.

Similar Posts