< Back
Kerala
ലക്ഷദ്വീപ് നിവാസികൾക്ക് കേരളത്തിലേക്ക് വരുന്നതിൽ നിയന്ത്രണം
Kerala

ലക്ഷദ്വീപ് നിവാസികൾക്ക് കേരളത്തിലേക്ക് വരുന്നതിൽ നിയന്ത്രണം

Web Desk
|
13 Aug 2021 1:30 PM IST

കേരളത്തിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമല്ല എന്നതാണ് ദ്വീപ് ഭരണകൂടം നല്‍കുന്ന വിശദീകരണം.

ലക്ഷദ്വീപ് നിവാസികൾക്ക് കേരളത്തിലേക്ക് വരുന്നതിൽ നിയന്ത്രണമേർപ്പെടുത്തി ദ്വീപ് ഭരണകൂടം. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ യാത്രകൾ ഒഴിവാക്കണമെന്നാണ് ദ്വീപ് ഭരണകൂടം നൽകിയ നിർദേശം. അടിയന്തരഘട്ടത്തിൽ മാത്രമേ കേരളത്തിലേക്ക് യാത്ര അനുവദിക്കുവെന്നും കലക്ടര്‍ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.

കേരളത്തിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമല്ല എന്നതാണ് ദ്വീപ് ഭരണകൂടം നല്‍കുന്ന വിശദീകരണം. അടിയന്തര ഘട്ടത്തിൽ അല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഭരണകൂടം ആവശ്യപ്പെടുന്നു. 42 കോവിഡ് കേസുകളാണ് നിലവില്‍ ലക്ഷദ്വീപിലുള്ളത്. ലക്ഷ ദ്വീപിൽ നേരത്തെ കോവിഡ് ബാധ രൂക്ഷമായ സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ദ്വീപിലെ ക്വാറന്‍റൈൻ നിർദേശങ്ങളും ഭരണകൂടം കർശനമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്‍റൈൻ വേണമെന്നാണ് നിര്‍ദേശം. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മൂന്നു ദിവസം മതിയാകും.

Related Tags :
Similar Posts