< Back
Kerala

Kerala
വിശ്രമമുറി നവീകരണം നടപ്പാക്കുന്നില്ല; പ്രതിഷേധവുമായി ടി.ടി.ഇമാർ
|1 May 2024 1:38 PM IST
പ്ലാറ്റ്‌ഫോമിൽ കിടന്നാണ് ടി.ടി.ഇമാരുടെ സമരം
പാലക്കാട്: വിശ്രമമുറി നവീകരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ടി.ടി.ഇമാർ സമരത്തിൽ. ഒലവക്കോട്, ഷൊർണൂർ, മംഗലാപുരം ജങ്ഷൻ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമിൽ കിടന്നാണ് ടി.ടി.ഇമാർ സമരം ചെയ്യുന്നത്. വിശ്രമുറികൾ നവീകരിക്കണമെന്ന് റെയിൽവേ ബോർഡ് നിർദേശം ഉണ്ടായിട്ടും ഡിവിഷനുകൾ പാലിക്കുന്നില്ല എന്നാണ് ആക്ഷേപം. ഒരുപാട് തവണ പരാതികൾ ഉന്നയിച്ചിട്ടും യാതൊരുവിധ പരിഹാരവും ലഭിച്ചില്ലെന്ന് സമരക്കാർ പറഞ്ഞു.
സംയുക്ത ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. വിശ്രമമുറികളിൽ കുടിവെള്ളം, കാന്റീൻ എന്നിവ ഉറപ്പാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. വനിതാ ടി.ടി.ഇമാർക്കായി പ്രത്യേക വിശ്രമമുറി വേണമെന്നും ആവശ്യമുണ്ട്.