< Back
Kerala
റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു
Kerala

റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു

Web Desk
|
11 March 2022 3:32 PM IST

ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു

എരണാകുളം മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിക്ക് സമീപം താമസിക്കുന്ന കെ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ എൻ അജയകുമാറാണ് മരിച്ചത്. തീക്കൊള്ളി പാറയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫയർഫോഴ്‌സും,പൊലീസും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം

Similar Posts