< Back
Kerala

Kerala
ഐഎച്ച്ആർഡിയിലെ പെൻഷൻ പ്രായം 58ൽ നിന്ന് 60 ആക്കി ഉയർത്തി
|13 Aug 2025 7:10 PM IST
സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: ഐഎച്ച്ആർഡിയിലെ പെൻഷൻ പ്രായം ഉയർത്തി. 58ൽ നിന്ന് 60 ആക്കിയാണ് ഉയർത്തിയത്. ഐഎച്ച്ആർഡി ഡയറക്ടറുടെ ശിപാർശ സംസ്ഥാന സർക്കാരിന്റെ മുന്നിലേക്ക് നേരത്തെ വന്നിരുന്നു.
പെൻഷൻ പ്രായം 58ൽ നിന്ന് 60 ആക്കി ഉയർത്തണമെന്നായിരുന്നു ഐഎച്ച്ആർഡി ഡയറക്ടർ വി.എ അരുൺ കുമാറിന്റെ ശിപാർശ. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി.