< Back
Kerala
വീട്ടിൽ നിന്നും മടക്കം; വേലിക്കകത്ത് വീട്ടിൽ പൊതുദർശനം അവസാനിച്ചു
Kerala

വീട്ടിൽ നിന്നും മടക്കം; വേലിക്കകത്ത് വീട്ടിൽ പൊതുദർശനം അവസാനിച്ചു

Web Desk
|
23 July 2025 3:11 PM IST

ഇനി ആലപ്പുഴയിലെ ഡിസി ഓഫീസിൽ പൊതുദർശത്തിന് വെച്ച ശേഷം വലിയ ചുടുകാട്ടിലെത്തിക്കും

ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന് ജനിച്ചുവളർന്ന വീട്ടിൽ നിന്നും മടക്കം. വേലിക്കകത്ത് വീട്ടിൽ പൊതുദർശം അവസാനിച്ചു. ആയിരക്കണക്കിനാളുകളാണ് അവസാനമായി കണ്ട് അന്തിമോപചാരമർപ്പിച്ച് മടങ്ങിയത്.

കനത്ത മഴ പോലും വകവെക്കാതെ കാത്തുനിന്ന ജനസാഗരത്തിന് നടുവിലൂടെ മണിക്കൂറുകളെടുത്താണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വിലാപയാത്ര വേലിക്കകത്തെ വീട്ടിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രിയനേതാവിനെ ഒരുനോക്ക് കാണാനെത്തിയവർ.

കക്ഷി രാഷ്ട്ട്രീയ ഭേദമന്യേ നിരവധി നേതാക്കളും വി.എസിന് അന്ത്യോപചരാമർപ്പിക്കാൻ എത്തിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ,മന്ത്രിമാരായ സജി ചെറിയാൻ, ആർ.ബിന്ദു തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു. ഇനി ഡിസി ഓഫീസിൽ പൊതുദർശത്തിന് വെച്ച ശേഷം റിക്രിയേഷൻ ക്ലബ്ബിലും തുടർന്ന്

ചുടുകാട്ടിലെത്തിക്കും.

Similar Posts