< Back
Kerala
വീടുകൾക്ക് പുതിയ റെഗുലറൈസേഷൻ ആവശ്യമില്ല, പ്രചാരണങ്ങൾ വസ്തുതാവിരുദ്ധം; റവന്യൂ മന്ത്രി
Kerala

വീടുകൾക്ക് പുതിയ റെഗുലറൈസേഷൻ ആവശ്യമില്ല, പ്രചാരണങ്ങൾ വസ്തുതാവിരുദ്ധം; റവന്യൂ മന്ത്രി

Web Desk
|
19 Sept 2025 4:06 PM IST

ഭൂപതിവ് ചട്ടങ്ങൾക്ക് സബ്ജക്ട് കമ്മിറ്റി അംഗീകാരം ലഭിച്ചു

തിരുവനന്തപുരം: ഭൂപതിവ് ചട്ടങ്ങൾക്ക് സബ്ജക്ട് കമ്മിറ്റി അംഗീകാരം ലഭിച്ചു. രണ്ട് ദിവസം യോഗം ചേർന്ന് നടത്തിയ പരിശോധനക്ക് പിന്നാലെയാണ് അംഗീകാരം ലഭിച്ചത്. ഔദ്യോഗിക വിഞ്ജാപനം ഈ ആഴ്ച തന്നെ പുറത്തിറക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു.

അതേസമയം, വീടുകൾക്ക് പുതിയ റെഗുലറൈസേഷൻ വേണ്ടിവരില്ലെന്നും വ്യവസ്ഥ ലംഘനം നടത്തിയവർ മാത്രം റെഗുലറൈസേഷൻ നടത്തിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി. 95 ശതമാനം വീടുകൾക്കും റെഗുലറൈസേഷൻ വേണ്ടിവരില്ലെന്നും അത്തരം പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നുമാണ് മന്ത്രി പറഞ്ഞത്. എല്ലാ വീടുകൾക്കും റെഗുലറൈസേഷൻ വേണ്ടിവരും, അതിന് ക്യൂ നിൽക്കേണ്ടി വരും എന്ന തരത്തിൽ ആശങ്ക ഉയർന്നിരുന്നു.

Similar Posts