< Back
Kerala
Kerala
വിവാദ മരംമുറി ഉത്തരവിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി
|26 July 2021 10:38 AM IST
നിയമത്തില്‍ വ്യക്തമായ വ്യവസ്ഥകള്‍ ഉള്ളതിനാലാണ് ഉത്തരവിറക്കിയപ്പോള്‍ നിയമോപദേശം തേടാതിരുന്നതെന്ന് കെ.രാജന്‍ നിയമസഭയെ അറിയിച്ചു
വിവാദ മരംമുറി ഉത്തരവിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി കെ.രാജന്‍. നിയമത്തില്‍ വ്യക്തമായ വ്യവസ്ഥകള്‍ ഉള്ളതിനാലാണ് ഉത്തരവിറക്കിയപ്പോള്‍ നിയമോപദേശം തേടാതിരുന്നതെന്ന് കെ.രാജന്‍ നിയമസഭയെ അറിയിച്ചു. ട്രീ രജിസ്റ്റർ അടക്കം ഇനി പരിശോധിക്കേണ്ടതുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കേസില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരുടെ മുൻകൂർ ജാമ്യമാണ് തള്ളിയത്. പട്ടയ ഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നും റിസർവ് വനമല്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കോടിക്കണക്കിന് രൂപയുടെ വനം കൊള്ളയാണ് നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.