< Back
Kerala
ലക്ഷദ്വീപിനെ ചൊല്ലി ബി.ജെ.പിയില്‍ തർക്കം
Kerala

ലക്ഷദ്വീപിനെ ചൊല്ലി ബി.ജെ.പിയില്‍ തർക്കം

Web Desk
|
25 May 2021 8:20 PM IST

ലക്ഷദ്വീപ് തീവ്രവാദികളുടെ കേന്ദ്രമാണെന്ന കെ സുരേന്ദ്രന്‍റെ ആരോപണം തള്ളി ബി.ജെ.പി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റുന്നതിനെച്ചൊല്ലി ബി.ജെ.പിയില്‍ തർക്കം. അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്നാൽ ഈ ആവശ്യം ലക്ഷദ്വീപിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടി തള്ളി. ലക്ഷദ്വീപ് തീവ്രവാദ കേന്ദ്രമാണെന്ന കെ സുരേന്ദ്രന്റെ ആരോപണം ബി.ജെ.പിയുടെ ദ്വീപ് ഘടകവും തള്ളി

കോവിഡ് കാലത്ത് ജനക്ഷേമ നടപടികള്‍ നിർത്തിവെക്കുകയും കൂട്ടപിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന അഡ്മിനിസ്ട്രേറ്ററെ കേന്ദ്രം പിന്‍വലിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം ആവശ്യപ്പെട്ടത്. എന്നാല്‍ അഡ്മിനിസ്ട്രേറ്റെ മാറ്റേണ്ട കാര്യമില്ലെന്നാണ് ലക്ഷദ്വീപിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷന്‍ അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം.

ലക്ഷദ്വീപ് തീവ്രവാദികളുടെ കേന്ദ്രമാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്റെ ആരോപണവും മുഹമ്മദ് കാസിം തള്ളി. അഡ്മിനിസ്ട്രേറ്ററുടെ നടപടി സംബന്ധിച്ച ബി.ജെ.പിക്കകത്തെ അഭിപ്രായ വ്യത്യാസമാണ് ഇതിലൂടെ പുറത്തുവന്നത്.

Similar Posts