< Back
Kerala

Kerala
കനത്ത മഴ തുടരുന്നു; അഞ്ച് നദികളില്‍ പ്രളയ മുന്നറിയിപ്പ്
|26 Jun 2024 12:56 PM IST
ഇടുക്കിയിൽ കല്ലാർകുട്ടി, മലങ്കര, പാംബ്ല ഡാമുകളുടെ ഷട്ടർ ഉയർത്തി
തിരുവനന്തപുരം: സംസ്ഥാന കനത്ത മഴ തുടരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്നതിനാൽ അഞ്ച് നദികളിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട ജില്ലയിലെ മഡമൺ സ്റ്റേഷൻ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് ആണ്. പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയർ സ്റ്റേഷൻ (മണിമല നദി) ,ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി) എന്നിവിടങ്ങളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇടുക്കിയിൽ കല്ലാർകുട്ടി, മലങ്കര, പാംബ്ല ഡാമുകളുടെ ഷട്ടർ ഉയർത്തി. തൃശൂർ പൊരിങ്ങൽകുത്ത് ഡാമും തുറന്നു. രണ്ട് ഷട്ടറുകൾ ഓരോ അടി വീതമാണ് തുറന്നത്.